01:28am 28 October 2026
NEWS
വയലാർ രാമവർമ്മയുടെ അൻപത്തിയൊന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണയോഗം സംഘടിപ്പിച്ചു
26/10/2026  06:43 PM IST
nila
 വയലാർ രാമവർമ്മയുടെ അൻപത്തിയൊന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണയോഗം സംഘടിപ്പിച്ചു

കാരയ്ക്കാട്: മലയാളികളുടെ എക്കാലത്തെയും ജനകീയ കവി വയലാർ രാമവർമ്മയുടെ
അൻപത്തിയൊന്നാമ ചരമ വാർഷികത്തോടനുബന്ധിച്ച് കാരയ്ക്കാട് കസവ് അനുസ്മരണയോഗം സംഘടിപ്പിച്ചു. പ്രസിഡണ്ട് കൃഷ്ണകുമാർ കാരയ്ക്കാട് അധ്യക്ഷനായി.എഴുത്തുകാരനും പായിപ്പാട് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പലുമായ ഡോ.രാജീവ് പുലിയൂർ ഉദ്ഘാടനം നിർവ്വഹിച്ചു. മാനവികതയും അജയ്യമായ മനുഷ്യ ശക്തിയും പ്രതിഫലിപ്പിക്കുന്നതാണ് വയലാർ കവിതകളും ഗാനങ്ങളുമെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു.
 സെക്രട്ടറി ശ്രീരാജ് കെ ആമുഖപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനു. ടി,
വൈസ് പ്രസിഡണ്ട് ഷജീവ് കെ. നാരായണൻ 
ബിന്ദു ആർ തമ്പി, രജനി.റ്റി. നായർ എന്നിവർ  വയലാർ രചനകളിലെ മാനവികതാ ദർശനം, സ്നേഹ സന്ദേശവും തത്വചിന്തയും എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. കസവ് നാട്ടുത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്ര കരകൗശല വസ്തു പ്രദർശനങ്ങളിലും കലാപരിപാടികളിലും പങ്കെടുത്ത പ്രതിഭകൾക്കുള്ള പുരസ്കാരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സമ്മാനിച്ചു. ട്രഷറർ ടി.ഡി. ശശിധരൻ നായർ, വനിത വേദി പ്രസിഡണ്ട് സുമ ഹരികുമാർ, വനിത വേദി സെക്രട്ടറി ഷീല ജയൻ എന്നിവരും പ്രസംഗിച്ചു.
 വയലാർ കവിതകളുടെയും ഗാനങ്ങളുടെയും ആലാപനം നടന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img